ലഖ്‌നൗ: ഈ ചെറുപാർട്ടികൾക്കാണ് എന്താണ് സംഭവിക്കുന്നത്? പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും പിന്നാലെ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
എസ്പി നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണെന്ന് സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾ സമാജ്‌വാദി പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്.
'സമാജ്‌വാദി പാര്‍ട്ടിയില്‍ വലിയൊരു പിളര്‍പ്പ് സംഭവിക്കാന്‍ പോവുകയാണ്. രാം ഗോപാല്‍ യാദവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി കഴിഞ്ഞു. ഖനന അഴിമതിയുടെയും ഗോമതി നദിതീര അഴിമതിയുടെയും സൂത്രധാരന്‍ ആരാണെന്ന് ഉത്തര്‍പ്രദേശിലെ ഓരോരുത്തര്‍ക്കും അറിയാം.
കുരുക്ക് മുറുകിയതോടെ എസ്പി പ്രതിസന്ധിയിലാണ്' - എന്നാണ് ബുധനാഴ്ച ഓം പ്രകാശ് എക്‌സില്‍ കുറിച്ചത്. ഇന്ന് വീണ്ടും ബല്ലിയയിലെ നേതാവിന്റെ നേതൃത്വത്തിലാകും നീക്കമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു കുറിപ്പും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സമാജ് വാദി പാര്‍ട്ടി നേതാവായ രാംഗോപാല്‍ യാദവ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഓം പ്രകാശ് അവകാശപ്പെട്ടു. അതേസമയം യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സമാന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും കത്തു നല്‍കിയിട്ടില്ലെന്നാണ് രാം ഗോപാല്‍ പ്രതികരിച്ചത്. സമാജ്‌വാദി പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ എട്ട് അംഗങ്ങളുമാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
