കൊച്ചി: ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി. 'സഭകൾ വിരട്ടുന്നത് ആരെ' എന്ന ലേഖനത്തിലാണ് വിമർശനമുള്ളത്.
കേരളത്തിലെ ക്രൈസ്തവരോട് ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും എല്ലാ കാലത്തും സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ലേഖനത്തിൽ പറയുന്നു.
ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാനും ബിജെപി നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും പിന്നീട് രഹസ്യമായി കുത്തുകയും ചെയ്യുന്ന നിലപാടാണ് ക്രൈസ്തവ സഭകൾക്ക് ഉള്ളതെന്ന് മുഖപത്രത്തില്‍ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിൽ പറയുന്നു.
മെത്രാന്മാരും സഭാ ഭാരവാഹികളും എന്നാണ് ബിജെപിയെ പിന്തുണച്ചിട്ടുള്ളത്. എല്ലാ കാലത്തും ബിജെപിക്കും സംഘപരിവാറിനും എതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ രക്തസാക്ഷി പരിവേഷവുമായി എഫ്സിആർഎ നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുള്ളത് എന്നും ലേഖനത്തിൽ വിമർശനമുണ്ട്.
എന്നാൽ മതപരിവർത്തനമാണ് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ വിടവിന് കാരണം. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ് എന്നും ലേഖനത്തിൽ തുറന്നു വിമർശിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് ഉപരോധം ലംഘിക്കുന്ന ഇറാനിയൻ കപ്പലുകളെ ‘ഇല്ലാതാക്കും’; കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ്
പ്രതിദിനം 43.5 കോടി ഡോളറിന്റെ നഷ്ടം; അമേരിക്കൻ ഉപരോധം ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്ന്
രോഗശാന്തി നൽകുന്ന ട്രംപ്! സ്വയം യേശുവായി ചിത്രീകരിച്ചുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ്
"മരിക്കുമെന്ന് തോന്നിപ്പോയി"; കോവിഡ് വാക്സിൻ വിവാദം വീണ്ടും കടുപ്പിച്ച് ഇലോൺ മസ്ക്, ഫൈസർ