കോടതിയ്ക്കുള്ളിൽ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവം: യുവാവ് പിടിയിൽ

JUNE 27, 2026, 7:18 PM

കൊല്ലം : കൊല്ലത്ത് കോടതിയിൽ വിചാരണക്കായി ഹാജരാക്കിയ കാപ്പാ പ്രതികളടക്കമുള്ളവരുടെ റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയിൽ. 

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കാപ്പാ പ്രതികൾ അടക്കമുളളവരെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴായിരുന്നു റീൽസ് ചിത്രീകരണം.

പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഭീഷണി രൂപത്തിലുള്ള റീൽസ് ചിത്രീകരിച്ച ശേഷം പ്രതി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

 പ്രതികൾ കോടതി മുറിയിൽ നിൽക്കുന്നതും അവരെ പുറത്തേക്ക് കൊണ്ടുവരുന്നതും കല്ലുവാതുക്കൽ സ്വദേശിയായ അക്ഷയ് മൊബൈൽ ഫോണിൽ പകർത്തി. ശേഷം ഭീഷണിപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ സംഭാഷണങ്ങൾ ഉൾപ്പെടുത്തി റീൽസാക്കി ഇൻസ്റ്റാഗ്രാം പേജ് വഴി പ്രചരിപ്പിച്ചിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam