തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട കേസിലെ അതിജീവിതക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി.
തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. അതിജീവിതയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തലിലായിരുന്നു വീഡിയോ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പരാതിയില്‍ പറയുന്നു.
നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
വീഡിയോ ചെയ്യരുതെന്ന് ജാമ്യോപാധിയിലില്ലെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. രാഹുലിനെതിരെ നേരത്തേ അതിജീവിതയും പരാതി നല്‍കിയിരുന്നു. രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത പരാതി നല്‍കിയത്.
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
