അധ്യാപികയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തി: പ്രതി പിടിയിൽ

JANUARY 4, 2026, 11:02 PM

അമേരിക്കയിലെ റാലിയിൽ (Raleigh) ശനിയാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. റെവൻസ്‌ക്രോഫ്റ്റ് സ്‌കൂളിലെ സയൻസ് വിഭാഗം മേധാവിയായ സോയി വെൽഷ്  ആണ് കൊല്ലപ്പെട്ടത്.

പുലർച്ചെ 6:30 ഓടെ തന്റെ വീട്ടിൽ ഒരാൾ അതിക്രമിച്ചു കയറിയെന്ന് സോയി പോലീസിനെ വിളിച്ച് അറിയിച്ചു. സംസാരിച്ചുകൊണ്ടിരിക്കെ തന്നെ പ്രതി അവരെ ആക്രമിക്കാൻ തുടങ്ങി. 
മാരകമായി പരിക്കേറ്റ സോയിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

36കാരനായ റയാൻ കാമാച്ചോ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി. പത്തുവർഷത്തിലേറെയായി ഇയാൾക്ക് വലിയ ക്രിമിനൽ ചരിത്രമുണ്ട്. ഏകദേശം 20 തവണയിലധികം ഇയാൾ അറസ്റ്റിലായിട്ടുണ്ട്. 2021ൽ ജയിൽ ചാടിയ ചരിത്രവും ഇയാൾക്കുണ്ട്.

vachakam
vachakam
vachakam

കഴിഞ്ഞ ഡിസംബറിൽ മറ്റൊരു കേസിൽ ഇയാളെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാളെ നിർബന്ധിത ചികിത്സയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അനുവദിച്ചിരുന്നില്ല.

കൊല്ലപ്പെട്ട അധ്യാപികയുടെ വിയോഗത്തിൽ സ്‌കൂൾ അധികൃതരും പോലീസ് മേധാവിയും അനുശോചനം രേഖപ്പെടുത്തി. തിങ്കളാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam