ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ തണുപ്പും വായുമലിനീകരണവുമാണ് സോണിയയുടെ ആരോഗ്യനില വഷളാകാന്‍ കാരണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സോണിയ ഗാന്ധി സുഖമായിരിക്കുന്നുവെന്നും വിദഗ്ധ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിട്ടുമാറാത്ത ചുമയുടെയും ആസ്മയുടെയും പ്രശ്‌നമുണ്ട്. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നല്‍കി ചികിത്സ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
