തിരുവനന്തപുരം: മേയറാക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ചത് വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആർ ശ്രീലേഖ.
കഴിഞ്ഞ ദിവസവും ശ്രീലേഖ മാധ്യമങ്ങളെ പഴിചാരിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വീഡിയോയുമായി ശ്രീലേഖ രംഗത്തെത്തിയത്.
വികൃത ബുദ്ധിയുള്ള കുത്തിത്തിരിപ്പുകാരൻ കുട്ടിയെ പോലെയാണ് മാധ്യമപ്രവർത്തകർ എന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിഷയത്തിൽ പ്രതികരണവുമായി ശ്രീലേഖ രംഗത്ത് വന്നത്.
പാർട്ടി നിർദേശത്തിന് പിന്നാലെയാണ് ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ പൊതുസമൂഹത്തോട് വിശദീകരണം നൽകണമെന്നായിരുന്നു ശ്രീലേഖയ്ക്ക് പാർട്ടി നൽകിയ നിർദേശം. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ പഴിച്ചുകൊണ്ട് ശ്രീലേഖ വീഡിയോ പങ്കുവച്ചത്.
'പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങുന്നവർക്ക് മൊബൈൽ നൽകാമെന്ന് പിതാവ് പറഞ്ഞിരുന്നു. ഇരു കുട്ടികളും പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങി. മൊബൈൽ ഫോൺ ആർക്ക് നൽകണമെന്ന കാര്യം കുട്ടികൾ അച്ഛന് വിട്ടു. ഉപയോഗിക്കാനുള്ള പ്രാപ്തി നോക്കി അച്ഛൻ മൂത്ത മകന് ഫോൺ നൽകി. രണ്ട് മക്കൾക്കും സന്തോഷമുള്ള തീരുമാനം. എന്നാൽ അയൽക്കാരനായ വികൃത ബുദ്ധിക്കാരൻ കുട്ടി കുത്തിത്തിരിപ്പുമായി ഇളയ കുട്ടിയുടെ അടുത്ത് എത്തി. അതുപോലെയാണ് ചില മാപ്രകൾ ചെയ്യുന്നത്.' എന്നായിരുന്നു ആർ ശ്രീലേഖ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
