തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ 'KEAM 2026 Online Application' എന്ന ലിങ്ക് വഴി ജനുവരി 31 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജനന തീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും ജനുവരി 31-നകം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ മറ്റ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി 7 വൈകിട്ട് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ കൺഫർമേഷൻ പേജോ മറ്റ് രേഖകളോ തപാൽ വഴി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല. ഒന്നോ അതിലധികമോ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഒരാൾക്ക് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ നൽകാൻ സാധിക്കൂ.
കേരളത്തിലെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും നിശ്ചിത സമയത്തിനകം കീം അപേക്ഷ സമർപ്പിക്കുകയും ഒപ്പം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന NEET-UG 2026 പരീക്ഷ എഴുതി യോഗ്യത നേടുകയും വേണം. ആർക്കിടെക്ചർ കോഴ്സിനായി അപേക്ഷിക്കുന്നവർ കീം അപേക്ഷയോടൊപ്പം കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA പരീക്ഷയും എഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്റ്റസിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
