'രഘുറാം'റിലീസ് തീയതി പ്രഖ്യാപിച്ചു

JANUARY 6, 2026, 9:09 AM

ചിത്രം ജനുവരി 30ന് തിയേറ്ററുകളിലേക്ക്...

പ്രമുഖ സംവിധായകൻ സൈനു ചാവക്കാടൻ മലയാളത്തിൽ ഒരുക്കുന്ന പുതിയ ആക്ഷൻ ത്രില്ലറാണ് രഘുറാം. ചിത്രം ജനുവരി 30ന് റിലീസിന് ഒരുങ്ങിയെന്ന പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി. സെലസ്റ്റിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്യാപ്ടൻ വിനോദ് നിർമ്മിക്കുന്ന വ്യത്യസ്തമായ ഈ ആക്ഷൻ ത്രില്ലറിൽ തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ഇതിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകിയ സൂചന. ആകാംക്ഷ നിറയ്ക്കുന്ന ആക്ഷൻ സീനുകളും, വൈകാരികമായ സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലുടനീളം സസ്‌പെൻസും ദുരൂഹതകളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ തന്നെ സൂചന നൽകുന്നുണ്ട്.

കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്രഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും അഭിനയിക്കുന്നു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രത്തിന്റ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുധിർ സി.ചാക്കനാട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന രഘുറാമിന്റെ കോ. പ്രൊഡ്യൂസർ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്.

vachakam
vachakam
vachakam

ഛായാഗ്രഹണം: രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ, മ്യൂസിക് & ബി.ജി.എം: സായ് ബാലൻ, എഡിറ്റർ: ഡ്രാഗൺ ജിറോഷ്, പ്രൊഡക്ഷൻ കൺട്രോളർ: സജിത്ത് തിക്കോടി, ഗാനരചന: അജു സാജൻ, ക്രീയേറ്റീവ് ഡയറക്ടർ: ഹരി ജി നായർ, ആർട്ട്: ഷെരിഫ് സി.കെ, മേക്കപ്പ്: പ്രബീഷ് കാലിക്കറ്റ്, സുബ്രു താനൂർ, റിസ്ബാന റിസു, കോസ്റ്റ്യൂംസ്: ശാന്തി പ്രിയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലാറ ടൗളറ്റ്, അസോ. ഡയറക്ടർ: അനീഷ് റൂബി, കോറിയോഗ്രാഫി: സ്‌നേഹ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, ഡി.ഐ: ഷാൻ ആഷിഫ്, സ്റ്റുഡിയോസ്: ഹൈ സ്റ്റുഡിയോസ്, സൗണ്ട് ബ്രുവറി, വി.എഫ്.എക്‌സ്: ഡ്രീമി ഡിജിറ്റൽ എഫ്.എക്‌സ്, സഹ സംവിധാനം: ഗൗതം ശരത്, ശരത് കാപ്പാട്, ഫോക്കസ് പുള്ളർ: ജോയ് വെള്ളത്തുവൽ, ഫിനാൻസ് കൺട്രോളർ: റഫീക്ക് എടപ്പാൾ,
സ്റ്റിൽസ് : നബീൽ ഗാലക്‌സി, ഡിസൈൻസ്: ഐ ഐഡിയ മീഡിയ, പി.ആർ.ഒ: അയ്മനം സാജൻ, പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam