കരോൾട്ടൻ / ടെക്‌സാസ് : ഡാളസിലെ പ്രമുഖ മലയാളി ഫുട്‌ബോൾ ക്ലബ്ബായ എഫ്.സി.സി ഡാളസ്, കരോൾട്ടൻ (FCC Dallas) സംഘടിപ്പിച്ച വാർഷിക ഇന്റേണൽ ഫുട്‌ബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു.
ക്ലബ് അംഗങ്ങൾക്കിടയിൽ സൗഹൃദവും, കായികക്ഷമതയും ഒപ്പം പുതിയ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചത്.
ക്ലബ്ബ് അംഗങ്ങളെ വിവിധ ടീമുകളായി തിരിച്ചുള്ള മത്സരത്തിൽ ആബേൽ ബിജു ജേക്കബ്, നെവിൻ പുത്തൻപുരക്കൽ, ഡിംപു ജോൺ, അരുൺ ബേസിൽ വർഗീസ്, മനു ഗോവിന്ദ് മോഹൻ, പ്രശാന്ത് ബാലകൃഷ്ണൻ എന്നിവർ ടീം ക്യാപ്ടന്മാരായി നേതൃത്വം നൽകി. പരിക്കിനെപ്പോലും അവഗണിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കാൻ എത്തിയ ക്യാപ്ടന്മാരുടെ സാന്നിധ്യം ടൂർണമെന്റിലുടനീളം വലിയ ആവേശം പകർന്നു.
അഗസ്റ്റിൻ മാണി, സബിൻ സെബാസ്റ്റിയൻ, പോൾ സാബു എന്നിവരായിരുന്നു കോർഡിനേറ്ററുമാരായി പ്രവർത്തിച്ചു ടൂർണമെന്റ് വിജയകരമാക്കിയത്.
ജോജോ കോട്ടക്കൽ (സിഇഒ, ജോജോ കാർ റിപ്പയർ) ടൂർണമെന്റിന്റെ മെഗാ സ്‌പോൺസർ ആയിരുന്നു.
ആശിഷ് തെക്കേടം (എഫ്‌സിസി പ്രസിഡന്റ്), അഖിൽ രാധാകൃഷ്ണൻ (സെക്ടട്ടറി) എന്നിവരാണ് സംഘടനക്കു നേതൃത്വം നൽകുന്നത്. റൂബൻ കടന്തോട്ട് മത്സരങ്ങൾ നിയന്ത്രിച്ചു.
മത്സരത്തിനൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ആശിഷ് തെക്കേടം, വിനോദ് ചാക്കോ, അഗസ്റ്റിൻ മാണി, സബിൻ സെബാസ്റ്റിയൻ, ശ്യാം മുളക്കൽ, അനൂപ് തോമസ്, പോൾ സാബു, പ്രദീപ് ഫിലിപ്പ് തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ കൈമാറി.
പുരസ്‌കാര ജേതാക്കൾ:
മോസ്റ്റ് വാല്യൂബിൾ പ്ലെയർ (MVP): നെയ്തൻ മനോജ് പൗലോസ്
മികച്ച ഡിഫൻഡർ: ഡിംപു ജോൺ
മികച്ച ഗോൾകീപ്പർ: ഗ്രെഗ് വാഴച്ചിറ
ടോപ്പ് സ്‌കോറർ: ജോഷ്വ മാത്യു
ക്ലബ് അംഗങ്ങൾക്കിടയിലെ ഐക്യവും സ്‌പോർട്‌സ്മാൻസ്പിരിറ്റും വിളിച്ചോതുന്നതായിരുന്നു ഈ ടൂർണമെന്റെന്ന് എഫ്.സി.സി പ്രസിഡന്റ് ആശിഷ് അറിയിച്ചു. വരും വർഷങ്ങളിലും ഇത്തരം മത്സരങ്ങൾ തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
