തിരുവനന്തപുരം: മേയർ സ്ഥാനം ലഭിക്കാത്തതിൽ ആർ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത് ബിജെപിയുടെ ആഭ്യന്തര പ്രശ്നമാണെന്ന് കെ എസ് ശബരിനാഥന്.
എന്താണ് സംഭവിച്ചതെന്ന് പറയേണ്ടത് ബിജെപിയാണ്. ശ്രീലേഖയുടെ അതൃപ്തി കോര്പ്പറേഷന് ഭരണത്തെ ബാധിക്കുന്നുവെന്നും ശബരിനാഥന് പറഞ്ഞു.
പാര്‍ട്ടി മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറയുന്നു. ശ്രീലേഖയെ പോലെ ഒരാള്‍ കള്ളം പറയുമെന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ പറഞ്ഞു.
എന്‍ഡിഎയുടെ കോര്പ്പറേഷന് ഭരണത്തിന്റെ തുടക്കം തന്നെ പാളി. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്ങ്ങള്‍ കോര്പ്പറേഷന് ഭരണത്തെ പിന്നോട്ടടിക്കുന്നു.
ശ്രീലേഖയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയേണ്ടത് അവരുടെ പാര്‍ട്ടിക്കുള്ളിലാണ്. അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ കോര്പ്പറേഷന് ഭരണത്തെ ബാധിക്കാന്‍ പാടില്ലെന്നും ശബരിനാഥന് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
