പുനർജനി പദ്ധതിയിൽ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ

JANUARY 5, 2026, 12:09 AM

തിരുവനന്തപുരം: പുനർജനി പദ്ധതിയുടെ പ്രധാന പങ്കാളികളിൽ ഒന്നായ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ ശുപാർശ. പുനർജനിയുമായി ബന്ധപ്പെട്ട വിജിലൻസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിൽ പണം എത്തിയത് വി ഡി സതീശന്റെ അഭ്യർത്ഥനപ്രകാരമാണെന്നും വിജിലൻസ് പറയുന്നു. വിജിലൻസ് റിപ്പോർട്ടിൽ വി ഡി സതീശനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു. 

മണപ്പാട്ട് ഫൗണ്ടേഷൻ സിഇഒ അമീർ അഹമ്മദിനെതിരെയാണ് സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. പുനർജനിക്ക് വേണ്ടി പിരിച്ച പണത്തിന് രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.

vachakam
vachakam
vachakam

ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ഫൗണ്ടേഷന്റെ രേഖകളിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.   

2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനർജനി, പറവൂരിന് പുതുജീവൻ'. വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുക, സ്‌കൂളുകൾ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷൻ, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികൾ.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam