കൊച്ചി: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന അനുവദിക്കാത്ത അനുഭവം ഉണ്ടെന്ന ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിന്റെ വാക്കുകൾ തള്ളി സുകുമാരന്‍ നായര്‍.
ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പായി പുഷ്പാര്‍ച്ചനയ്ക്ക് എത്തിയപ്പോഴായിരുന്നു അവഗണനയെന്നാണ് ആനന്ദബോസ് പറഞ്ഞത്.
എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. താനൊരു കരയോഗം നായരാണ്. പെരുന്നയില്‍ താൻ പോകുന്നത് ഗേറ്റ്കീപ്പറെ കാണാനല്ലെന്നും ആനന്ദബോസ് പറഞ്ഞിരുന്നു.
അതേസമയം ആനന്ദബോസിന്റെ ആരോപണം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തള്ളി. പുഷ്പാര്‍ച്ചന നടത്തണമെന്ന് ആനന്ദബോസ് ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സുകുമാരന്‍ നായര്‍ വിശദീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
