തിരുവനന്തപുരം: അതിജീവിതയ്ക്കെതിരെ വീണ്ടും രാഹുൽ ഈശ്വര്‍. തനിക്കെതിരെ യുവതി വീണ്ടും പരാതി നൽകിയിട്ടില്ലെന്നും പരാതിയിലും തട്ടിപ്പ് കാണിച്ചാൽ എന്ത് ചെയ്യുമെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.
തനിക്കെതിരെ വീണ്ടം പരാതി ലഭിച്ചിട്ടില്ലെന്നാണ് സൈബര്‍ പൊലീസ് പറഞ്ഞതെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. താൻ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.
തനിക്കെതിരെ അതിജീവിത വീണ്ടും പരാതി നൽകിയെന്ന് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞത്.
ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ എസ്എച്ച്ഒ പറഞ്ഞത് അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.
പരാതിക്കാരിയെ അതിജീവിതയെന്ന് വിളിക്കുന്നത് തെറ്റാണെന്നും കോടതി പോലും അതിജീവിതയെന്ന് പറയുന്നില്ലെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
