തിരുവനന്തപുരം: മേയർ പദവി നൽകാത്തതിൽ ആർ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്ത തന്റെയോ ഡെപ്യൂട്ടി മേയറുടെയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്
ഭരണം ലഭിച്ച ദിവസം മുതലുള്ള കോർപ്പറേഷന്റെ കാര്യങ്ങൾ വളരെ നന്നായി നടക്കുന്നുണ്ട്. എല്ലാ കൗൺസിലർമാരും വളരെ നന്നായി പ്രവർത്തിക്കുന്നവരാണ്. ഇന്നലെ സംസ്ഥാന അധ്യക്ഷനും ആർ ശ്രീലേഖയും ഉൾപ്പെടെയുള്ളവർ ചേർന്ന് ചർച്ച നടത്തിയിരുന്നു.
എല്ലാ കാര്യങ്ങളും നന്നായി പോകുന്നു. ഡെപ്യൂട്ടി മേയർ വളരെ ആക്ടീവാണ്. കഴിഞ്ഞ എട്ട് ദിവസങ്ങളായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്.
ഏതോ ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നു എന്ന് പറയുന്നു. താനും ഡെപ്യൂട്ടി മേയറും പല തിരക്കുകളിലാണ്. എന്താണ് കാര്യമെന്ന് അന്വേഷിച്ചിട്ട് ഇക്കാര്യത്തിൽ വിശദമായ മറുപടി നൽകാമെന്നും വി വി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയറാക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ആർ ശ്രീലേഖ പറഞ്ഞിരുന്നു. കൗൺസിലറാകാൻ വേണ്ടിയല്ല മത്സരിപ്പിച്ചത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വി വി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
