തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷൻ പാർക്കിങ് മേഖലയിലെ തീപിടിത്തത്തിൽ പൊലീസിന്റെ വാദം ഇങ്ങനെ.
വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണാണ് ബൈക്ക് പാര്‍ക്കിങിൽ തീപിടിത്തമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം.
സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുളള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ വൈദ്യുതി ലൈനിന്റെ പരിസരത്തല്ല തീപിടിത്തം ഉണ്ടായതെന്നും സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നു എന്നുമാണ് റെയില്‍വെ പറയുന്നത്.
പൊലീസും റെയില്‍വെയും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണാണ് അപകടമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം.
പാര്‍ക്കിങ് ഏരിയയുടെ മേല്‍ക്കൂരയിലെ വിടവിലൂടെ വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊഴി വീഴുകയും അത് ഒരു ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ വീഴുകയും ആ ബൈക്കില്‍ നിന്ന് മറ്റ് ബൈക്കുകളിലേക്ക് തീ പടരുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
