ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷം ഇല്ലാതാവുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിൽ ജി സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഇടത് പക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇടത് പക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണ്. അവസരവാദ നിലപാടുള്ള നേതാക്കൾ ഒരു വിഭാഗം, ബിജെപി എന്നല്ല, അവർക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല. എങ്ങനെയും അധികാരത്തിൽ എത്തിയാൽ മതി. മറ്റൊരു വിഭാഗം നേതാക്കൾ, ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ആ വിഭാഗം ഇന്ന് ചതിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആർഎസ്എസിനെ എതിർക്കുന്ന തന്റെ പേരിൽ ഇന്ന് 38 ഓളം കേസുകൾ ഉണ്ട്. ബിജെപിയും നരേന്ദ്രമോദിയും തന്നെയും കോൺഗ്രസ് പാർട്ടിയെയും വേട്ടയാടുകയാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ തൊടാത്തത്. നരേന്ദ്രമോദി എല്ലാദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും. എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചത് എന്ന് പറയും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കവർന്നു.
സ്വർണ്ണം കവർന്നു പകരം ചെമ്പ് സ്ഥാപിച്ചു. അയ്യപ്പന്റെ സ്വർണമാണ് ഇവിടെ കവർന്നത്. കേരളത്തിൽ വന്ന പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. മോദി ദൈവത്തെ പോലും മറന്നു. ഇടത് പക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്
ഡാലിൽ മദ്യപിച്ചോടിച്ച കാറിടിച്ച് രണ്ട് മരണം; 22കാരൻ പിടിയിൽ
ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം