കൊയിലാണ്ടി: പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി എത്തിച്ച ചാക്കിൽ കെട്ടിയ നിലയിൽ ജീവനുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. കൊയിലാണ്ടി നഗരസഭയിലെ ഹരിതകർമസേനാംഗങ്ങളാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് . മാലിന്യമെന്ന വ്യാജേന ആരെങ്കിലും മനപ്പൂർവം പെരുമ്പാമ്പിനെ ചാക്കിലാക്കി നൽകിയതാണെന്നാണ് സംശയം.
മുത്താമ്പി പാലത്തിന് സമീപമുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) സെന്ററിൽ രണ്ടുദിവസം മുൻപാണ് ഈ മാലിന്യച്ചാക്ക് എത്തിച്ചത്. കൂടുതൽ മാലിന്യം നിറയ്ക്കുന്നതിനായി ചാക്കിന്റെ കെട്ടഴിച്ച ഹരിതകർമസേനാംഗങ്ങളായ റീന, ഇബ്‌ന, സലീല എന്നിവരാണ് അകത്ത് പെരുമ്പാമ്പിനെ കണ്ടത്.
ആദ്യം ചത്ത പാമ്പാണെന്ന് കരുതിയെങ്കിലും പാമ്പ് ഇഴയാൻ തുടങ്ങിയതോടെ ജീവനക്കാർ ഭയന്ന് മാറുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ സാധാരണയായി പാമ്പുകൾ കയറിക്കൂടാറുണ്ടെങ്കിലും, ഇത്തരത്തിൽ ആരെങ്കിലും മനപ്പൂർവം പെരുമ്പാമ്പിനെ കെട്ടി അയക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് സേനാംഗങ്ങൾ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊയിലാണ്ടി നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
