2 കോടിയുടെ തട്ടിപ്പുകേസിൽ വൻ തിരിവ്; ഡോക്ടർ 100 ലധികം സ്ത്രീകളെ പീഡിപ്പിച്ചെന്ന് അറസ്റ്റിലായ നഴ്‌സ്!

JULY 24, 2026, 10:48 PM

രാജസ്ഥാൻ: 65-കാരനായ സ്വകാര്യ ആശുപത്രി ഡോക്ടറിൽ നിന്ന് ഭീഷണിപ്പെടുത്തി രണ്ടു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ നഴ്‌സ് ഡോക്ടർക്കെതിരെ ഗുരുതര പ്രത്യാരോപണങ്ങളുമായി രംഗത്ത്. ഡോക്ടർ നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് പ്രതിയായ കമല  എന്ന നഴ്‌സിന്റെ ആരോപണം.

വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് നഴ്‌സ് മാധ്യമങ്ങൾക്ക് മുന്നിൽ വിചിത്രമായ ആരോപണങ്ങൾ ഉന്നയിച്ചത്. 2016 മുതൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്തിരുന്ന നഴ്‌സ്, ഡോക്ടറുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈലിൽ നിന്ന് മോഷ്ടിച്ച ശേഷം ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ബലാത്സംഗക്കേസിൽ കുടുക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി തുക തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.

ശമ്പളത്തിന് പുറമെ ബാങ്ക് ട്രാൻസ്ഫർ വഴിയും പണമായും 2 കോടിയോളം രൂപ നഴ്‌സ് കൈക്കലാക്കിയതായി ഡോക്ടർ ആരോപിക്കുന്നു. ഇതിൽ 35 ലക്ഷത്തോളം രൂപ ഓൺലൈൻ വഴി നൽകിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും ഒപ്പിട്ടു വാങ്ങിയതായും പരാതിയിലുണ്ട്.

vachakam
vachakam
vachakam

ഡോക്ടറെ 24 മണിക്കൂറും നിരീക്ഷിക്കാൻ ആശുപത്രിയിലെ സി.സി.ടി.വി ഉപയോഗിക്കുകയും, പ്രത്യേകം നൽകിയ ഫോൺ എപ്പോഴും ഓൺ ചെയ്തു വെക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി പോലീസിന് നൽകിയ മൊഴിയിലുണ്ട്.എന്നാൽ ഡോക്ടർ 'സീരിയൽ റേപ്പിസ്റ്റ്' ആണെന്നും രോഗികളടക്കം നൂറിലേറെ സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് നഴ്‌സ് ആരോപിക്കുന്നത്. പണം നൽകി കേസ് ഒതുക്കിത്തീർക്കുന്നതാണ് ഡോക്ടറുടെ രീതി എന്നും തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും നഴ്‌സ് പറഞ്ഞു.

എന്നാൽ നഴ്‌സ് ഉന്നയിച്ച ആരോപണങ്ങൾക്ക് തക്കതായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ബാർമർ സിറ്റി കൊട്‌വാലി പോലീസ് അറിയിച്ചു. കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡിജിറ്റൽ തെളിവുകളും ബാങ്ക് രേഖകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam