മാസപ്പടി കേസ്: വീണയ്ക്കും പിണറാ‌യിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

JULY 24, 2026, 11:11 PM

കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. പണം നൽകിയത് പിണറായിയുമായുളള അടുപ്പം കാരണമെന്നാണ് ഇഡിക്ക് കർത്തയുടെ മൊഴി.

വീണ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ല. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. വീണ ടി യുടെ 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്.

വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ 15. 5 ലക്ഷവും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ചവയുടെ കൂട്ടത്തിൽ ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

വീണയുടെ അക്കൗണ്ടിൽ 1.37 ലക്ഷം രൂപയാണുള്ളത്. എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585. ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടിയും മരവിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam