ബെംഗളൂരു: ബസിനകത്ത് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൈകാര്യം ചെയ്ത് ബസ് ഡ്രൈവർ.
യാത്രക്കാരൻ അടുത്തിരുന്ന യുവതിയോട് മോശമായി പെരുമാറി. യുവതി കരഞ്ഞതോടെ മറ്റ് യാത്രക്കാർ ഇടപെട്ടു. ബെംഗളൂരു ഹെബ്ബാളിന് സമീപമാണ് സംഭവം.
സഹയാത്രക്കാരും ബസ് ഡ്രൈവറും ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. യുവതിയോട് ഇയാളെ തല്ലാനും യാത്രക്കാർ ആവശ്യപ്പെട്ടു.
ഹെബ്ബാളിൽ നിന്ന് മാന്യത ടെക്ക് പാർക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു ബസിലാണ് സംഭവം. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയില്ല.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യുവാവിന്റെ ഷർട്ട് ഊരി മാറ്റിയായിരുന്നു മർദ്ദനം. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
BMTC ಬಸ್ನಲ್ಲಿ ಮಹಿಳೆಗೆ ಕಿರುಕುಳ ನೀಡಿದ ಕಾಮುಕನಿಗೆ ಧರ್ಮದೇಟು ಬಿದ್ದಿದ್ದು, ಈ ಕುರಿತ ವೀಡಿಯೋ ಸಾಮಾಜಿಕ ಜಾಲತಾಣಗಳಲ್ಲಿ ವೈರಲ್ ಆಗಿದೆ.
#Bengaluru #BMTC #ViralVideo #WomenSafety #PublicTransport @XpressBengaluru @blrcitytraffic @BlrCityPolice pic.twitter.com/gMxmxljHsP— kannadaprabha (@KannadaPrabha) July 25, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
