മുംബൈ: എസ് ഐ ആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തിതിൽ നിരുപാധികം മാപ്പ് പറഞ്ഞ് നടൻ ഇമ്രാൻ ഖാൻ. ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നടൻ മാപ്പ് പറഞ്ഞത്. തന്റെ ജീവതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും യു എസിൽ ജനിച്ചതുകൊണ്ടു മാത്രമാണ് അവിടുത്തെ പൗരത്വമുള്ളതെന്നും ഇമ്രാൻ ഖാൻ വിശദീകരിച്ചു.
എന്നാൽ ഒരു ഇന്ത്യൻ പൗരൻ മറ്റേതെങ്കിലും രാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധിച്ചാൽ അവർ ഉടൻ ഇന്ത്യയിലേക്ക് കയറ്റിവിടുമെന്ന് കോടതി പറഞ്ഞു. ഒ സി ഐ കാർഡുളള ഇമ്രാൻ ഖാന് ഇന്ത്യയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഒരവകാശവുമില്ലെന്ന് കോടതി വിമർശിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി ജെ പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടണമെന്ന എഫ് ആർ ആർ ഒ നോട്ടിസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. ഒ സി ഐ കാർഡുളളവരെയും ഇന്ത്യൻ പൗരൻമാരെയും ഒരുപോലെ കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാപ്പ് പറഞ്ഞ പശ്ചാത്തലത്തിൽ നടന്റെ വാദം കേൾക്കാൻ കോടതി കൂടുതൽ സമയം നൽകി. അടുത്ത ശനിയാഴ്ച്ച ഹർജിയിൽ വീണ്ടും വാദം കേൾക്കും. അതുവരെ ഇമ്രാൻ ഖാൻ രാജ്യം വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 10 ന് മുംബൈയിൽ നടന്ന സി ജെ പി പ്രതിഷേധത്തിലാണ് നടൻ പങ്കെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
