സാംസ്‌കാരിക പൈതൃകവും സനാതന ധർമദർശനവും ഉയർത്തിപ്പിടിച്ച്

NOVEMBER 2, 2026, 12:44 PM

ആലപ്പുഴ: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും സനാതന ധർമദർശനവും പ്രവാസി സമൂഹത്തിന്റെ സംരംഭകത്വവും സമന്വയിപ്പിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) കേരള കൺവെൻഷൻ ആലപ്പുഴയിൽ നടന്നു. രമദ ബൈ വിൻഡം ഹോട്ടലിൽ സംഘടിപ്പിച്ച കൺവെൻഷൻ 'ധർമ ബിയോണ്ട് ബോർഡേഴ്‌സ്, റൂട്ടഡ് ഇൻ കേരള' എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു.

പ്രവാസി മലയാളികളുടെ സംരംഭകത്വം, സനാതന ധർമം, ഭാരതീയ ദാർശനിക പാരമ്പര്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ കൺവെൻഷനിൽ ആത്മീയ, സാമൂഹിക, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

രാവിലെ നടന്ന 'ഫീനിക്‌സ് - റൈസ്, റിക്ലെയിം' ബിസിനസ് മീറ്റിൽ രാജ്‌മോഹൻ പിള്ള, ടി.പി. വിനയൻ (കെന്റ് കൺസ്ട്രക്ഷൻ), പ്രകാശ് (പറക്കാട്ട് ജ്വല്ലേഴ്‌സ്), സേതുമാധവൻ (കായകൽപ്പം) എന്നിവർ പങ്കെടുത്തു. സംരംഭകത്വത്തിലൂടെയുള്ള സാമ്പത്തിക വളർച്ച, പുതിയ വ്യവസായ സാധ്യതകൾ, പ്രവാസി സമൂഹത്തിന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ എന്നിവ ചർച്ചയായി.

vachakam
vachakam
vachakam


തുടർന്ന് നടന്ന ധർമസമ്മേളനത്തിൽ മാർഗദർശക മണ്ഡലം അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി, ജുന അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, സ്വാമി ഗുരുദാസാനന്ദ സരസ്വതി എന്നിവർ സംസാരിച്ചു. സനാതന ധർമത്തിന്റെ കാലിക പ്രസക്തിയും സാമൂഹിക ജീവിതത്തിൽ ധാർമിക മൂല്യങ്ങൾക്കുള്ള പ്രാധാന്യവും സമ്മേളനത്തിൽ ചർച്ചയായി.

'ആർഷദർശനം' എന്ന പേരിൽ നടന്ന മൂന്നാം സെഷനിൽ കെ. ജയകുമാർ ഐ.എ.എസിനും ആശാ മേനോനും ആർഷദർശന പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഡോ. എം.ജി. ശശിഭൂഷൺ, ഡോ. ജെ. പ്രമീളാദേവി, അഡ്വ. എസ്. ജയശങ്കർ എന്നിവർ ആശംസകൾ നേർന്നു. ഗുരുശ്രേഷ്ഠ പുരസ്‌കാരം ഡോ. സി.ടി. ഫ്രാൻസിസിന് സ്വാമി ചിദാനന്ദപുരി സമ്മാനിച്ചു. ഭാരതീയ ദർശനങ്ങളെയും വിജ്ഞാനപാരമ്പര്യത്തെയും ആധുനിക സമൂഹവുമായി ബന്ധിപ്പിക്കുന്ന വിഷയങ്ങളും സെഷനിൽ ചർച്ചയായി.

vachakam
vachakam
vachakam

വൈകുന്നേരം നടന്ന ധർമസഭയിൽ മന്ത്രിമാരായ ഷിബു ബേബി ജോൺ, അഡ്വ. മോൻസ് ജോസഫ്, കെ.എ. തുളസി, എം.എൽ.എമാരായ റെജി ചെറിയാൻ, കെ. ബിനുമോൻ, എ.ഡി. തോമസ്, തിരുവനന്തപുരം മേയർ വി.വി. രാജേഷ് എന്നിവർ പങ്കെടുത്തു.

കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘടനാ ഭാരവാഹികളും പ്രമുഖ പ്രവർത്തകരുമായ സിനു നായർ, അശോക് മേനോൻ, മന്മഥൻ നായർ, സഞ്ജീവ് കുമാർ, അപ്പുക്കുട്ടൻ പിള്ള, ഡോ. കലാ ഷാഹി, രവി നായർ, സനൽ ഗോപി, ജിഷ്ണു നായർ, രാധാകൃഷ്ണൻ നായർ, രമണി പിള്ള എന്നിവരും സംസാരിച്ചു.

കേരളത്തിന്റെ പാരമ്പര്യത്തിലും സനാതന ധർമമൂല്യങ്ങളിലും വേരൂന്നി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി ഹിന്ദു സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി കൺവെൻഷൻ മാറി. പ്രവാസികളുടെ അറിവും അനുഭവസമ്പത്തും കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് കേരളീയ പൈതൃകവുമായി കൂടുതൽ അടുക്കുന്നതിനുമുള്ള സാധ്യതകളും സമ്മേളനം മുന്നോട്ടുവച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam