ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 3മണിമുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് വിജി നായർ അറിയിച്ചു.
ഈ വർഷത്തെ ഓണാഘോഷം ഡസ്പ്ലയിൻസിലുള്ള പ്രയിറി ലേക്ക് കമ്മ്യൂണിറ്റി സെന്ററിൽ (515 E Thaker Street, DesPlaines, IL 60016) വച്ച് നടത്തുന്നതാണ്.
വ്യത്യസ്തങ്ങളായ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയായിരിക്കും. ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
ഓണാഘോഷ പരിപാടിയിലേക്ക് സംഘാടകർ ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിജി നായർ (847-962-0749), സുരേഷ് ബാലചന്ദ്രൻ (630-977-9988), അരവിന്ദ് പിള്ള (847-789-0518), ദിപു നായർ (714-501-7083) എന്നിവരുമായി ബന്ധപ്പെടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
