വഴിമാറാൻ ഹോണടിച്ചതിൽ പ്രകോപനം; വിതുരയിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം

JULY 9, 2026, 11:13 PM

വിതുര: തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ ക്രൂരമർദനം. തൊളിക്കോട് തോട്ടുമുക്ക് സ്വദേശി സുരേഷിനാണ് മർദനമേറ്റത്.

തൊളിക്കോട് - തോട്ടുമുക്ക് റോഡിലെ പേരേത്തുപാറ പെട്രോൾ പമ്പിന് മുന്നിൽ ഒമാനി വാൻ റോഡിന് കുറുകെ പാർക്ക് ചെയ്തിരുന്നു.ഈ വഴി സ്കൂട്ടറിൽ എത്തിയ സുരേഷ് വാൻ മാറ്റാനായി ഹോണടിച്ചു. ഇതിൽ പ്രകോപിതരായ വാഹനത്തിലുണ്ടായിരുന്ന സംഘം ഹോണടിച്ചത് എന്തിനാണെന്ന് ചോദിച്ച് സുരേഷിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

തുടർന്ന്, രക്ഷപ്പെടാനായി സമീപത്തെ പെട്രോൾ പമ്പിലേക്ക് ഓടിക്കയറിയ സുരേഷിനെ പിന്തുടർന്നെത്തിയ സംഘം അവിടെവെച്ചും ക്രൂരമായി ആക്രമിച്ചിരുന്നു.ഒടുവിൽ പെട്രോൾ പമ്പിലെ ജീവനക്കാർ ഇടപെട്ടാണ് സുരേഷിനെ അക്രമികളിൽ നിന്നും രക്ഷപ്പെടുത്തിയത്.  

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് വിതുര പോലീസ് കേസെടുത്ത് അക്രമികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam