തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ തൃശൂര്‍ ഡിസിസി അവഗണിക്കുന്നുവെന്ന പരസ്യ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്.
കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മന്ത്രിയായത് ഇനിയും തൃശൂര്‍ ഡിസിസി അറിഞ്ഞിട്ടില്ലെന്ന് ഫർസീൻ പറഞ്ഞു.
അക്കാര്യം അംഗീകരിക്കാൻ പ്രയാസമുണ്ടാകും. അത് സ്വാഭാവികമാണെന്നും അദ്ദേഹം കുറിച്ചു.
ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ അക്കരയ്ക്കും ചേമ്പര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം പി ജാക്‌സണും സ്വീകരണം നല്‍കുന്ന ചടങ്ങ് സംബന്ധിച്ച ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ചാണ് ഫര്‍സീന്റെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഫര്‍സീന്റെ പ്രതികരണം.
ഫ്ലക്സിലൊരിടത്തും ജനീഷിന്റെ ചിത്രമില്ലാത്തതാണ് ഫര്‍സീന്റെ വിമര്‍ശനത്തിന് പിന്നില്‍. മന്ത്രിയായത് അംഗീകരിക്കാന്‍ പ്രയാസമുള്ളത് നാട്ടുകാരെ അറിയിക്കണം എന്നുള്ളത് അല്‍പത്തരം ആണെന്നുകൂടി ഫര്‍സീന്‍ കുറിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
