കോട്ടയം: പാലാ നഗരസഭയിലെ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നതോടെ പ്രതിസന്ധിയിലായത് കോൺഗ്രസ് തന്നെ.
എൽഡിഎഫ് അവിശ്വാസത്തെ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ചാൽ സംസ്ഥാന തലത്തിൽ അത് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
സ്വതന്ത്ര കൂട്ടായ്മയുമായി യാതൊരു സഹകരണവും വേണ്ടെന്ന പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാട് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് തലവേദനയാണ്.
ഭരണസമിതിക്ക് മണ്ഡലം കമ്മിറ്റി പിന്തുണ പിൻവലിച്ചെങ്കിലും കോൺഗ്രസ് സംസ്ഥാന - ജില്ലാ നേതൃത്വം ഇതുവരെയും തീരുമാനം അംഗീകരിച്ചിട്ടില്ല.
യുഡിഎഫ് ഘടകകക്ഷികളും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. അവിശ്വാസത്തിന് അനുകൂലമായി കോൺഗ്രസ് കൗൺസിലർമാർ നിലപാട് എടുത്താൽ സംസ്ഥാനതലത്തിൽ തന്നെ കോൺഗ്രസ് നേതൃത്വം വിഷയം വിശദീകരിക്കേണ്ടി വരും.
അതുകൊണ്ടുതന്നെ പ്രാദേശിക നേതൃത്വവുമായി ഉടൻ തന്നെ ചർച്ച നടത്താനാണ് കോൺഗ്രസ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
