കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നടപടിയുമായി എക്സൈസ് വകുപ്പ്.
ജൂലൈ ഏഴിനാണ് സംഭവം നടന്നത്. പിക്കപ്പ് വാനിലെത്തിയവരോട് എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നത് വാനിൽ ഉണ്ടായിരുന്നയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.
സിവിൽ എക്സൈസ് ഓഫീസർ നിതിൻ രാജിനെ സസ്പെൻഡ് ചെയ്തു. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷിബുവിൻ്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
