മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കരാറുകാരെ പഴിച്ചുകൊണ്ടാണ് റിപ്പോർട്ട്.
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ആണെന്നും ജൂൺ അഞ്ചിന് തുരങ്കപാത ജോലികൾ നിർത്തിവെപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മഴ കണക്കിലെടുത്തായിരുന്നു മുന്നറിയിപ്പ് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ കരാറുകാരുടെ യോഗവും നടത്തി.
മരണ നിരക്ക് കുറച്ചത് സമയോചിത ഇടപെടലിൽ ആണ്. തുരങ്ക നിർമാണ പാതയുടെ നിർമാണത്തിൻ്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാൻ കരാറുകാരന് നിർദേശം നൽകിയെന്നും കൊങ്കൺ റെയിൽവെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കാണ് നിർദേശം നൽകിയതെന്നും റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കുന്നു.
ദുരന്തത്തിൻറെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ആണെന്നും സംഭവത്തിൽ രണ്ട് സ്വതന്ത്ര അന്വഷണം പ്രഖ്യാപിച്ചതായും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
