തിരുവനന്തപുരം: ബ്ലീച്ചിങ്ങ് പൗഡര്‍ ക്രമക്കേടില്‍ ഉദ്യോഗസ്ഥരെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്. കെഎംഎസ്സിഎല് 7.32 കോടിക്ക് ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.
ടെന്‍ഡറുകളില്‍ ക്രമക്കേട് ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ മന്ത്രിക്ക് കടുത്ത അതൃപ്തി എന്നാണ് വിവരം.
മന്ത്രി റിപ്പോര്‍ട്ട് മടക്കി അയയ്ക്കും. റിപ്പോര്‍ട്ട് തള്ളിയ മന്ത്രി വിഷയത്തില്‍ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടേക്കും എന്നും വിവരമുണ്ട്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ക്രമക്കേടില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്ലീന്‍ ചിറ്റ് നല്‍കിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു കെഎംഎസ്സിഎല് വഴി 7.32 കോടിക്ക് ബ്ലീച്ചിങ്ങ് പൗഡര്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഈ ഇടപാടില്‍ വലിയ ക്രമക്കേടുണ്ടെന്നായിരുന്നു പുതിയ സര്‍ക്കാര്‍ വന്നതിന് പിന്നാലെ പ്രാഥമികമായി കണ്ടെത്തിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
