കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നൽകിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനങ്ങൾ റദ്ദാക്കി.
കാലിക്കറ്റിൽ സർവ്വകലാശാലയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് റദ്ദാക്കിയത്.
സർവകലാശാലയിലെ റേഡിയോ സിയുവിൻ്റെ ഉപകരണങ്ങൾ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തൽ. സ്വരാജിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന വീഡിയോയും ശ്രീകല മുല്ലശ്ശേരി തയ്യാറാക്കിയിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
