തിരുവനന്തപുരം: ശ്രീകാര്യത്തെ 17 വയസുകാരൻ അഭിരാമിന്റെ മരണം സംഭവിച്ചത് ഞായറാഴ്ച വൈകിട്ട് 6നും 8നും ഇടയിലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഈ കേസിലെ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം ഗൂഢാലോചന നടത്തിയിരുന്നു. പൊലീസ് പിടിക്കുകയാണെങ്കിൽ 17 കാരനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റമേറ്റ് പറയുന്ന തരത്തിൽ ഇവർ നേരത്തെ പ്ലാൻ ചെയ്തിരുന്നു എന്നാണ് കമ്മീഷണർ വ്യക്തമാക്കുന്നത്. പ്രതികളിൽ ഒരാൾ കൈ കൊണ്ടും മറ്റൊരാൾ ബെൽറ്റ് ഉപയോഗിച്ചും അഭിരാമിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴക്കൂട്ടം എസിപി മേൽനോട്ടം വഹിക്കും.
നിലവിൽ മൂന്ന് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒന്നാം പ്രതിയാണ് 17കാരൻ. രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി 17കാരന്റെ പെൺസുഹൃത്തായ ആനന്ദയുമാണ്. ആനന്ദയുടെ ഫോണിൽ നിന്നാണ് 17കാരൻ അഭിരാമിനെ വിളിച്ചുവരുത്തിയത്.
17കാരന്റെ മുൻകാമുകിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിൽ അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് അഭിരാമിനെ ഇവർ വിളിച്ചു വരുത്തിയത്. എന്നാൽ ഇവിടെ വെച്ചുണ്ടായ തർക്കത്തിൽ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നു. ഇവരിൽ ഒന്നും രണ്ടും പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കമ്മീഷണർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
