കൊല്ലം: ഗാനമേളയ്ക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലം ആശ്രാമത്ത് ക്ഷേത്രോത്സവത്തിനിടെ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം.
തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ അമ്പത്തിയേഴുകാരന് ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാള്‍ ആക്രമിച്ചത്. പ്രതിയെക്കുറിച്ചുളള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
കാണികള്‍ക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രന് മുന്നിലേക്കു കയറി. ബാലചന്ദ്രന് മദ്യലഹരിയിലായിരുന്നു.
അതിനിടെ സ്റ്റേജിന് മുന്നിലേക്ക് എത്തിയ വ്യക്തി കസേര കൊണ്ട് ബാലചന്ദ്രനെ അടിച്ചിടുകയായിരുന്നു. ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.
തുടര്‍ന്ന് ബാലചന്ദ്രന് തന്നെ പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പെന്റഗൺ മേധാവിക്കെതിരെ കുറ്റവിചാരണയ്ക്ക് നീക്കം; ഡെമോക്രാറ്റുകൾ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു
വിയറ്റ്നാം യുദ്ധത്തിന് ശേഷം റെക്കോർഡ് നേട്ടവുമായി അമേരിക്കൻ പടക്കപ്പൽ; യുഎസ്എസ് ജെറാൾഡ് ആർ
ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ
വാസക്ടമി പരാജയപ്പെട്ടു; ബ്രിട്ടീഷ് ദമ്പതികൾക്ക് 14-ാമത് കുഞ്ഞ് വരുന്നു!