പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ റീൽസ് ചിത്രീകരണം; കേസെടുത്ത് പൊലീസ്

MARCH 28, 2026, 3:43 AM

ആലപ്പുഴ: പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് റീൽസ് ചിത്രീകരിച്ച് യുവാക്കൾ.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയുടെ സെമിത്തേരിയിൽ നാലു യുവാക്കൾ മതിൽ ചാടി കടന്നത്.തുടർന്ന്, ശവക്കല്ലറകളുടെ മുകളിലിരുന്ന് യുവാക്കൾ പാട്ടുപാടി തിമിർത്ത് റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 

കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയുമാണ് യുവാക്കളെ തിരിച്ചറിയാൻ കഴിഞ്ഞത്.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് പള്ളി കൈക്കാരൻ്റെ പരാതിയിൽ നാല് യുവാക്കൾക്ക് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam