ബാലരാമപുരത്ത് നിന്നും വൻ ആയുധ ശേഖരം പിടികൂടി; അന്വേഷണം ആരംഭിച്ച് പോലീസ്

MARCH 28, 2026, 4:12 AM

തിരുവനന്തപുരം: ബാലരാമപുരത്ത് നിന്നും വൻ ആയുധ ശേഖരം പിടികൂടി.തേമ്പാമുട്ടം പുത്രക്കാട് വാട്ടർ ടാങ്കിന് സമീപത്ത് നിന്നുമാണ് ചാക്കിൽ കെട്ടിയ നിലയിൽ വിവിധ തരം ആയുധങ്ങൾ കണ്ടെത്തിയത്.

വലിയ പഴക്കമില്ലാത്ത ആറ് വാൾ, രണ്ട് മഴു, വെട്ടുകത്തികൾ, ഇരുമ്പ് ദണ്ഡ്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയത്. പായ കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടുകളിലാണ് ആയുധ ശേഖരമുണ്ടായിരുന്നത്.ആയുധങ്ങൾ ബാലരാമപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്കിടെയാണ് ഇത് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. പ്രദേശത്ത് പ്രത്യേക നിരീക്ഷണം ശക്തമാക്കിയതായും സംഭവവുമായി ബന്ധപ്പട്ട് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam