"തീയതിയും സ്ഥലവും അദ്ദേഹം തീരുമാനിക്കട്ടെ”; രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ശിവന്‍കുട്ടി 

MARCH 28, 2026, 4:44 AM

തിരുവനന്തപുരം: നേമത്തെ വികസന വിഷയത്തില്‍ പരസ്യ സംവാദത്തിന് സമയവും സ്ഥലവും ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തന്നെ നിശ്ചയിക്കട്ടെയെന്ന് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി. “ഏത് ദിവസമായാലും സംവാദത്തിന് തയ്യാറാണ്. ഇനി തീയതിയും സ്ഥലവും അദ്ദേഹം തീരുമാനിക്കട്ടെ” എന്നാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

നേമത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ശിവന്‍കുട്ടി നേരത്തെ രംഗത്ത് എത്തിയിരുന്നു. സംവാദം ഉച്ചയ്ക്ക് ശേഷം മാത്രം ആകരുതെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉള്ളതിനാല്‍ മറ്റ് സമയങ്ങളില്‍ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സംവാദത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ പിന്നോട്ടുപോകുകയാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു. മുമ്പ് സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയുമായി മാത്രമേ സംവദിക്കൂ എന്ന് പറയുന്നത് മര്യാദകേടാണെന്നും മന്ത്രി വിമര്‍ശിച്ചു.

vachakam
vachakam
vachakam

സംവാദം നടന്നാല്‍ രാജീവ് ചന്ദ്രശേഖറിന് “പൂജ്യം മാര്‍ക്ക്” മാത്രമേ ലഭിക്കൂ, തനിക്ക് “എ പ്ലസ്” ലഭിക്കുമെന്നുമാണ് ശിവന്‍കുട്ടിയുടെ പരിഹാസം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam