'ഒരു മതവികാരവും വ്രണപ്പെടുത്തിയിട്ടില്ല; ശബരിമല സ്വർണകൊള്ള ഇനിയും ഉന്നയിക്കും': റാന്നി യുഡിഎഫ് സ്ഥാനാർഥി പഴകുളം മധു

MARCH 28, 2026, 5:29 AM

പത്തനംതിട്ട: പോറ്റിയേ കേറ്റിയേ പാരഡി പാട്ട് പാടി പ്രചാരണം നടത്തിയതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതിനെതിരെ  പ്രതികരണവുമായി പഴകുളം മധു.

ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും ഒരു മതവികാരവും വ്രണപ്പെടുത്തിയിട്ടില്ലെന്നും പഴകുളം മധു പറഞ്ഞു. പാട്ട് ഇനിയും പാടുമെന്നും, ശബരിമല സ്വർണകൊള്ള ഇനിയും ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസാദ് കുഴിക്കല ഇതിന് മുന്നേയും കേസ് കൊടുത്തത് സിപിഎം നിർദേശ പ്രകാരമാണ്. ഇതിന് പിന്നിൽ സിപിഎമ്മും റാന്നിയിലെ ഇടതു സ്ഥാനാർത്ഥിയുമാണെന്നും പഴകുളം മധു പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam