കണ്ണൂർ: പയ്യന്നൂരിൽ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.ഇവർ സഞ്ചരിച്ച കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് കുതിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടരുകയും എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് കാർ തടഞ്ഞ് പ്രതികളെ കീഴടക്കുകയുമായിരുന്നു.
കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.സംഭവത്തിൽ 41 ഗ്രാം എംഡിഎംഎയും 241 മില്ലി ഹാഷിഷ് ഓയിലുമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.പ്രതികൾക്കെതിരെ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
