കൊല്ലം: കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ യുവതിയെ പൊലീസ് മർദിച്ചതായി പരാതി. കുണ്ടറ സ്റ്റേഷൻ എസ്ഐ കിരണിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കാഞ്ഞിരംകോട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ പേരൂർ സ്വദേശിനിയെ മർദിച്ചതായാണ് പരാതി.
യുവതിയുടെ ശരീരത്തിലെ മർദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പരിക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, യുവതിയുടെ ഭർത്താവ് ജോലി തടസപ്പെടുത്തിയതായാണ് പൊലീസ് പറയുന്നത്. കൃത്യ നിർവഹണം തടയാൻ എത്തിയപ്പോൾ ഇടപെടുക മാത്രമാണ് ചെയ്തതെന്നുമാണ് കുണ്ടറ പൊലീസിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
