കെ ബി ഗണേഷ്കുമാർെതിരെ മൈക്ക് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നു; വരണാധികാരിക്ക് പരാതി നൽകി എൽഡിഎഫ് 

MARCH 28, 2026, 8:00 AM

പത്തനംതിട്ട: പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ ബി ഗണേഷ്കുമാർെതിരെ മൈക്ക് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തുന്ന അനൗൺസ്മെന്റുകൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നതായും ഇത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണെന്നും ആണ് പരാതിയിൽ വ്യക്തമാക്കുന്നത്.

അതേസമയം സംഭവത്തിൽ വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകി. അനൗൺസ്മെന്റ് നടത്തുന്ന വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നാണ് ആരോപണം.

കുന്നിക്കോട്, ചെങ്ങമനാട്, വെട്ടിക്കവല, പത്തനാപുരം തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹനത്തിലാണ് വിവാദ അനൗൺസ്മെന്റ് നടത്തുന്നതെന്നും ഇത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam