കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

MARCH 28, 2026, 8:08 AM

കോട്ടയം: കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അറ്റൻഡർമാരായ സുജാത ആർ.വി., രേഖ വി.ഡി. എന്നിവർക്കെതിരെയാണ് നടപടി. ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) നടപടി സ്വീകരിച്ചു.

പ്രവർത്തിക്കാത്ത ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തപ്പോൾ ദുര്‍ഗന്ധം ഉണ്ടായെന്നായിരുന്നു ബന്ധുക്കളുടെ പരാതി. മോർച്ചറിയിലെ എട്ട് ഫ്രീസറുകളിൽ നാല് എണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായിരുന്നതെന്നും ബാക്കി നാല് എണ്ണം പ്രവർത്തനരഹിതമായിരുന്നുവെന്നും കണ്ടെത്തി.

സംഭവത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam