‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ തടഞ്ഞ് ഇലക്ഷൻ സ്‌ക്വാഡ്; രമ്യ ഹരിദാസിന്റെ പ്രചരണ യാത്ര വിവാദത്തിൽ

MARCH 28, 2026, 4:22 AM

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്യുടെ നേതൃത്വത്തില്‍ നടത്തിയ ‘ഇന്ദിരാ ഗ്യാരണ്ടി ബസ്’ യാത്ര ഇലക്ഷന്‍ സ്‌ക്വാഡ് തടഞ്ഞു. നിയമലംഘനവും പെരുമാറ്റ ചട്ട ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം.

ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയും തിരിച്ചുമുള്ള യാത്ര ട്രയല്‍ റണ്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി അനുവദിച്ചിരുന്നു. എന്നാല്‍ ബസ് കോരാണിയിലെത്തിയപ്പോള്‍ ഇലക്ഷന്‍ സ്‌ക്വാഡ് എത്തി യാത്ര തടയുകയും മടക്കയാത്രയ്ക്കായി കയറിയവരെ ഇറക്കിവിടുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാമെന്നായിരുന്നു സ്‌ക്വാഡിന്റെ നിര്‍ദേശം. ബസിന് പുറത്തുള്ള പ്രചാരണ പോസ്റ്ററുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടക്കയാത്ര ഉപേക്ഷിച്ചു.

vachakam
vachakam
vachakam

എന്നാൽ ഇത് എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ‘ഗ്യാരണ്ടി’ പദ്ധതികളുടെ ഭാഗമായാണ് ഈ ബസ് യാത്ര സംഘടിപ്പിച്ചതും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam