തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ നേതാവിന് സസ്‌പെൻഷൻ. അതോ മാല പൊട്ടിച്ച കേസിലും. തട്ടുകടക്കാരനെ ആക്രമിച്ച് മാല പൊട്ടിച്ച കേസിലാണ് സസ്പെൻഷൻ.
പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ അപ്പുവിനെതിരെയാണ് നടപടി. ഇടത് അനുകൂല നേതാവാണ് അപ്പു.
തിരുവനന്തപുരം പളളിപ്പുറത്ത് വെച്ചായിരുന്നു സംഭവം. തട്ടുകട ഉടമയെ ആക്രമിച്ച് പ്ലാറ്റിനം മാല വലിച്ചുപൊട്ടിച്ചു എന്നായിരുന്നു കേസ്. അപ്പു ഉൾപ്പെടെ അഞ്ചുപേരാണ് കേസിലെ പ്രതികൾ.
ഇയാൾ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും പെരുമാറ്റ ദൂഷ്യമുണ്ടെന്നുമാണ് ഉത്തരവിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
