അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ 294 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ ഡിഎൻഎ സാമ്പിളുകൾ എത്രയും പെട്ടെന്ന് നൽകണമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. 200 സാമ്പിളുകളാണ് ഇതുവരെ ലഭിച്ചത്.
എൻഡിആർഎഫിന്റെ സ്പെഷ്യൽ സ്ക്വാഡ് അപകട സ്ഥലത്ത് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ് അടക്കമുള്ള ടീമാണ് തിരച്ചിൽ തുടങ്ങിയിരിക്കുന്നത്.
അപകടത്തിൽ മരിച്ച പൈലറ്റിൻ്റെയും കോപൈലറ്റിൻ്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ച മെഡിക്കൽ വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മിക്കവയും സീറ്റ് ബെൽറ്റിട്ട നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്