ന്യൂയോർക്ക്: ഫോമയുടെ ചരിത്രത്തിൽ തങ്ക ലിപികളിൽ അടയാളപ്പെടുത്തുന്ന 'കേരള കൺവൻഷനാണ് ജനുവരി ഒൻപതു, പത്തു തീയതികളിൽ നടന്നത്. എന്നാൽ, കേരള കൺവൻഷന്റെ ഭാഗമായി ജനുവരി മൂന്നു മുതൽ പതിനൊന്നുവരെ കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ വച്ചുനടന്ന വിവിധങ്ങളും, വ്യത്യസ്തങ്ങളുമായ ജീവകാരുണ്യ പദ്ധതികളും, സാംസ്‌കാരിക, ബിസിനസ്സ് പരിപാടികളും കൂട്ടിവായിച്ചാൽ അക്ഷരാർഥത്തിൽ കേരളം ഫോമ കൈയടക്കിയ വാരമാണ് കടന്നുപോയത്.
തീർച്ചയായും പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെയും ടീമിന്റേയും അക്ഷീണ പരിശ്രമത്തിന്റെ ഫലംകൂടിയാണീ വിജയം. 'അക്ഷര നഗരി' എന്നറിയപ്പെടുന്ന കോട്ടയത്തെ പ്രശസ്തമായ വിൻഡ്‌സർ കാസിൽ ഹോട്ടലിൽ നടന്ന പ്രൗഡോജ്ജലമായ ചടങ്ങിൽ 'കേരള കൺവൻഷന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഫോമ, അമേരിക്കയിലും നാട്ടിലുമായി നടത്തിവരുന്ന നിരവധിയായ പ്രവർത്തങ്ങളെ മന്ത്രി യോഗത്തിൽ അഭിനന്ദിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ മലയാളികളുടെ അനുഭവ പരിജ്ഞാനവും സ്‌നേഹസംഭാവനകളും രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കവിയും, നോവലിസ്റ്റും, ചലച്ചിത്ര ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, മന്ത്രി വി.എൻ. വാസവൻ, എം.പിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മുൻ എം.പി സുരേഷ് കുറുപ്പ്, തോമസ് ചാഴികാടൻ, മുൻ എം.എൽ.എ രാജു എബ്രഹാം, അഡ്വ. വർഗീസ് മാമ്മൻ, ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ഫോമ മുൻ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബേബി ഊരാളിൽ ഡോ.ജേക്കബ് തോമസ്, അനിയൻ ജോർജ്, ഐ.പി.സി.എൻ.എ പ്രസിഡന്റ് രാജു പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.
ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രിവിലേജ് കാർഡ് ഫോമാ വിമൻസ് ഫോറം മുൻ ചെയർപേഴ്‌സൺ ഡോ. സാറാ ഈശോ പ്രസിഡന്റ് ബേബി മണക്കുന്നേലിന് കൈമാറി. തദവസരത്തിൽ, ഫോമ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 നേഴ്‌സിങ് വിദ്യാർത്ഥികൾക്കു അമ്പതിനായിരം രൂപ വീതം സാമ്പത്തിക സഹായം വിതരണം ചെയ്തു.
അതോടൊപ്പം ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക്ക് വീൽചെയർ, മുച്ചക്ര സ്‌കൂട്ടർ, ലാപ്‌ടോപ്പ്, മറ്റു പഠനോപകരണങ്ങളും നൽകുകയുണ്ടായി. കൂടാതെ ഫോമ 'ഹെൽപ്പിംഗ് ഹാൻഡിന്റെ' വക ഒരു ലക്ഷം രൂപയുടെ സഹായം ചെങ്ങന്നൂർ സ്വദേശിനിയായ വീട്ടമ്മക്കും നൽകി. 'ഫോമ ഭവന' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ നിർവഹിച്ചു.
അങ്ങനെ നിരവധിയായ ജീവകാരുണ്യക്ഷേമ പ്രവർത്തനങ്ങളിലൂടെ, ഫോമക്കു മലയാളക്കരയോടുള്ള അവരുടെ പ്രതിബദ്ധത വെളിവാക്കുന്ന വേദികൂടിയായി കേരള കൺവൻഷൻ! സ്ത്രീ ശാക്തീരണത്തിന്റെ ഭാഗമായി 50 വനിതകൾക്ക് തയ്യൽ മെഷീനുകൾ നൽകിയതും മാതൃകയായി. ജീവകാരുണ്യ പ്രവർത്തങ്ങൾ കടലാസുകളിൽ മാത്രമായി ഒതുക്കാതെ അത് പ്രാവർത്തികമാക്കിയതിൽ ഫോമക്ക് അഭിമാനിക്കാം!!
കേരള കൺവൻഷനു മുന്നോടിയായി ജനുവരി 3-ാം തീയതി പരുമല സെയിന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ, ചങ്ങനാശേരി കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോൺസ് ഓർത്ത്‌ഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന നിരവധി പേർക്കു ഉപകാരപ്രദമായി. ഫോമ കേരളത്തിൽ നടത്തുന്ന ചാരിറ്റി മാതൃകാപരമാണെന്നും, ജന്മനാടിനോടുള്ള ഫോമയുടെ പ്രതിബദ്ധത ശ്ലാഘനീയമാണെന്നും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ പറഞ്ഞു.
ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് ഇത്തരം മെഡിക്കൽ ക്യാമ്പുകളെന്നു മെഡിക്കൽ ക്യാമ്പ് സന്ദർശിച്ച ഫോമായുടെ ചിരകാല സുഹൃത്തും, കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, കുറിച്ചി സെന്റ് മേരീസ് & സെന്റ് ജോൺസ് ഓർത്ത്‌ഡോക്‌സ് പള്ളി വികാരി റവ. ഫാ. മാത്യു പി. കുര്യൻ, ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം സുമ എബി, കുമരകം ഡിവിഷൻ മെമ്പർ ടി.കെ. വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് കുര്യാക്കോസ്, കുറിച്ചി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അരുൺ ബാബു, റ്റി. തോമസ് തുടങ്ങി നിരവധിപ്പേർ ആശംസകൾ നേർന്നു.
പിറവത്തു ഫോമ സംഘടിപ്പിച്ച 'അമ്മമാരോടൊപ്പം' പരിപാടി വേറിട്ടതായി. സമൂഹത്തിൽ അവശതയനുഭവിക്കുന്ന നിർധനരും വിധവകളായ നൂറുകണക്കിന് അമ്മമാർക്ക് ഫോമയുടെ കൈത്താങ്ങ് നൽകി ആദരിച്ചത്, മാതൃത്വത്തിന്റെ മഹത്വവും സഹജീവി സ്‌നേഹത്തിന്റെ മാഹാത്മ്യവും വിളിച്ചോതുന്നതായിരുന്നു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിധവകളായ 750 അമ്മമാർക്ക് പുതു വസ്ത്രങ്ങളും മെഡിക്കൽ കിറ്റും കൂടാതെ സഹായ ധനവും നൽകി ഫോമ ആദരിച്ചു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ അറിയിച്ചു. കൂടാതെ ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, നാഷണൽ കൺവൻഷൻ ചെയർമാൻ സുബിൻ കുമാരൻ തുടങ്ങിയവും സംബന്ധിച്ചു. സാബു കെ. ജേക്കബ് ആയിരുന്നു 'അമ്മയോടൊപ്പം' പരിപാടിയുടെ കോ-ഓർഡിനേറ്റർ.
ജനുവരി 11-ാം തീയതി കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്ന ഫോമ ബിസിനസ്സ് മീറ്റ്, ഫോമയുടെ പ്രൗഢിയും, സംഘടനാ മികവും വിളിച്ചോതുന്നതായിരുന്നു. ഫോമായ്ക്ക് കേരളത്തിൽ സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങാമെന്നും, അതിന് കേരള സർക്കാർ എല്ലാവിധ പിന്തുണ നൽകുമെന്നും ഇതിനായി പ്രത്യേക നോഡൽ ഓഫീസർമാരെ വിട്ടുനൽകാൻ സന്നദ്ധമാണെന്നും, യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത് സംസ്ഥാന സർക്കാരിനു ഫോമയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനേയ് വിശ്വം യോഗത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
യോഗത്തിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് ബേബി ഊരാളിൽ ആമുഖ പ്രസംഗം നടത്തി.
ചടങ്ങിൽ ജോണി ലൂക്കോസ് (ന്യൂസ് ഡയറക്ടർ, മനേരമ ടി.വി), 24 ടി.വി എം.ഡി ആർ. ശ്രീകണ്ഠൻ നായർ, ബിജു ലോസൺറാണി ലോസൺ (ബറാക്ക് സ്റ്റഡി എബ്രോഡ്), സാബു ജോണി (എം.ഡി ഇ.വി.എം ഗ്രൂപ്പ്), സാജൻ വർഗീസ് (സാജ് ഗ്രൂപ്പ് സ്ഥാപകൻ), മിനി സാജൻ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ്), ലക്ഷ്മി സിൽക്ക്‌സ്, അച്ചായൻസ് ഗോൾഡ്, ജോർജ് ജോസഫ് (മെറ്റ്‌ലൈഫ് ഫിനാൻഷ്യൽ സർവീസ്), റെനീഷ് റഹ്മാൻ (ഒലിവിയ ഗ്രാമീൺ ക്രെഡിറ്റ്‌സ്), ഡോ. അഭിജിത്ത് (ആത്മാ ഗ്രൂപ്പ്), പി.വി മത്തായി (ഒലിവ് ബിൽഡേഴ്‌സ്), ജോൺ വർഗീസ് ജോൺ ഉമ്മൻ (പ്രോംപ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), മാത്യു ജോസഫ് (സി.ഇ.ഒ ഫ്രഷ് ടു ഹോം), ഡോ. കെ. പോൾ തോമസ് (ഇസാഫ് ബാങ്ക്), ജാക്‌സ് ബിജോയി (സംഗീത സംവിധായകൻ), ജിത്തു ജോസ് (മണിപ്പാൽ ഗ്രൂപ്പ് കൺസൾട്ടന്റ്), സിബി അച്യുതൻ (എസ്.ഐ ഓഫ് പോലീസ്), എം.ജെ ജേക്കബ് (മുൻ എം.എൽ.എ), എൻ.എ ബെന്നി (എൻ സ്‌റ്റൈൽ), എന്നിവർക്ക് വിവിധ മേഖലകളിലെ പ്രവർത്തന മികവിനുള്ള പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ഫോമാ ട്രഷറർ സിജിൽ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, കേരളാ കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ഐ.പി.സി.എൻ.എ പ്രസിഡന്റ് രാജു പള്ളത്ത്, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ ജിജു കുളങ്ങര, കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ, മുൻ മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.പി, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ് രാധാകൃഷ്ണൻ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് സാബു ചെറിയാൻ, ഇ.വി.എം വീൽസ് സി.ഇ.ഒ ആൻസി സജി, കോ-ഓർഡിനേറ്റർ സാബു കെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഫോമാ നാഷണൻ കൺവൻഷൻ2026 ചെയർമാൻ സുബിൻ കുമാരനായിരുന്നു ബിസിനസ് മീറ്റിന്റെ കോ-ഓർഡിനേറ്റർ.
ബിസിനസ് മീറ്റോടെ ഫോമായുടെ കേരളാ കൺവൻഷൻ 2026ന് തിരശീല വീണു. കേരള കൺവൻഷന്റെ ഭാഗമായി, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്, ഫോമ കേരളത്തിൽ നടപ്പിലാക്കിയ പദ്ധതികളും, പരിപാടികളും, അതുപോലെ വിവിധ പരിപാടികളിൽ അതിഥികളായി പങ്കെടുത്ത രാഷ്ട്രീയസാംസ്‌കാരിക പ്രമുഖരേയും, അതില്ലെല്ലാം ഉപരി പരിപാടികളിലെ ജന പങ്കാളിത്വവുമെല്ലാം പരിഗണിക്കുമ്പോൾ, ഫോമയുടെ 2026 ലെ കേരള കൺവൻഷൻ വൻ വിജയമായിരുന്നു എന്നു നിസംശയം പറയാം.
പ്രസിഡന്റ ബേബി മണക്കുന്നേലിനും ടീമിനും തീർച്ചയായും അഭിമാനിക്കാം !!!
ഷോളി കുമ്പിളുവേലി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
