അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

JANUARY 20, 2026, 12:11 AM

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുന്നു. ക്യാൻസർ ചികിത്സാരംഗത്തെ ഗവേഷണങ്ങളും രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നൂതന മാർഗങ്ങളുമാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അമേരിക്കയിലെ അഞ്ച് വർഷത്തെ ക്യാൻസർ അതിജീവന നിരക്ക്  ഇപ്പോൾ 70% ആണ്. 1970കളുടെ പകുതിയിൽ ഇത് വെറും 50% മാത്രമായിരുന്നു. ലിവർ ക്യാൻസർ അതിജീവന നിരക്ക് 1990കളിലെ 7%ൽ നിന്നും 2023ൽ 22% ആയി വർധിച്ചു.

ലങ് ക്യാൻസർ അതിജീവന നിരക്ക് 15%ൽ നിന്നും 28% ആയും, മൈലോമ അതിജീവന നിരക്ക് 32%ൽ നിന്നും 62% ആയും ഉയർന്നു. ദൂരെയുള്ള അവയവങ്ങളിലേക്ക് പടർന്ന ക്യാൻസറുകളുടെ അതിജീവന നിരക്ക് 1990കളിലെ 17%ൽ നിന്നും 35% ആയി വർധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

1991ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും ക്യാൻസർ മരണനിരക്ക് ഇതുവരെ 34% കുറഞ്ഞു.
പുരുഷന്മാരിലെ ലങ് ക്യാൻസർ മരണനിരക്ക് 1990ന് ശേഷം 62% കുറഞ്ഞു. സ്ത്രീകളിലെ ബ്രെസ്റ്റ് ക്യാൻസർ മരണനിരക്ക് 1989നും 2023നും ഇടയിൽ 44% കുറഞ്ഞു.

മരണനിരക്ക് കുറയുന്നുണ്ടെങ്കിലും പുതിയ ക്യാൻസർ കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2026ൽ ഏകദേശം 21 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് കണക്കാക്കുന്നു.

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറും സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസറുമാണ് ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെടുന്നത്. പാൻക്രിയാറ്റിക് ക്യാൻസർ, ഓറൽ കാവിറ്റി ക്യാൻസർ എന്നിവ രണ്ട് ലിംഗവിഭാഗങ്ങളിലും വർധിച്ചുവരുന്നതായി കാണപ്പെടുന്നു.

vachakam
vachakam
vachakam

നേരത്തെയുള്ള രോഗനിർണ്ണയം, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ആധുനിക സർജറി രീതികൾ (Robotics) എന്നിവ അതിജീവന നിരക്ക് വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ക്യാൻസർ ഒരു മരണശിക്ഷ എന്നതിലുപരി ചികിത്സിച്ചു മാറ്റാവുന്ന ഒരു വിട്ടുമാറാത്ത രോഗമായി  മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam