പിസിനാക് ഷിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു

JANUARY 5, 2026, 12:36 PM

ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോയിൽ നടക്കുന്ന 40-ാമത്തെ പിസിനാക്ക് കോൺഫെറെൻസിന്റെ അനുഗ്രഹത്തിനു വേണ്ടി 40 ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് ഈ ശനിയാഴ്ച തുടക്കമാകുമെന്നു നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി.വി. മാമൻ അറിയിച്ചു.

ഗിൽഗാൽ പെന്തക്കോസ്ത് അസംബ്ലിയിൽ ജനുവരി 10 ശനിയാഴ്ച രാവിലെ 10 മണിക്കാരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ പാസ്റ്റർ സേവിയർ ജെയിംസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും.

ലോക്കൽ പ്രയർ കോർഡിനേറ്റർമാരായ പാസ്റ്റർ ബാബു മാത്യു കുമ്പഴ, പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ്, ചാക്കോ തോമസ് എന്നിവർ പ്രാർത്ഥന വിഷയങ്ങൾ അവതരിപ്പിച്ച് വിവിധ പ്രാർത്ഥന സംഘങ്ങൾക്ക് നേതൃത്വം നൽകും. നാഷണൽ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. 

vachakam
vachakam
vachakam

ഫെബ്രുവരി 18 ന് അവസാനിക്കുന്ന 40 ദിന ഉപവാസ പ്രാർത്ഥനയിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേർ ഓൺലൈനിലൂടെയും നേരിട്ടും അണിചേരും.

രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്റ്റൽ  കോൺഫറൻസിന്റെ ഈ വർഷത്തെ സമ്മേളനത്തിൽ 8000 ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്കൽ എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ ഡോ. ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ഡോ. ബിജു ചെറിയാൻ, ജോൺ മത്തായി,കെ.ഒ ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് പ്രവർത്തനത്തിനു നേതൃത്വം നൽകുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് Pcnakchicago.org.

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam