കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്ന ഇ പി ജയരാജനെ അനുനയിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം ഇടഞ്ഞുനില്‍ക്കുകയായിരുന്നു ഇ പി. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ട് നിന്നാണ് ഇ പി തന്റെ പ്രതിഷേധം അറിയിച്ചത്. ഇത് തുടര്‍ന്നതോടെയാണ് ഇ പിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും ഇ പി ജയരാജനും കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി പരിപാടികളില്‍ സജീവമാകാന്‍ ഇ പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
കോഴിക്കോട് നിശ്ചയിച്ചിരുന്ന പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇ പിയെ നേരിട്ട് കാണാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. കോഴിക്കോടുണ്ടായിരുന്ന ഇ പി, മുഖ്യമന്ത്രിക്ക് വേണ്ടി തന്റെ മടക്കയാത്ര വൈകിട്ടത്തേയ്ക്ക് മാറ്റുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്