നവംബർ 1 മുതൽ 'ഒടിപി' ലഭിക്കുന്നത് തടസപ്പെടില്ല; ട്രേസബിലിറ്റി ചട്ടം നടപ്പാക്കുന്നത് നീട്ടി ട്രായ്

OCTOBER 31, 2024, 3:02 PM

ഡൽഹി: ഫോണിലേക്ക് വരുന്ന മെസേജുകൾക്കും ഒടിപി നിർദേശങ്ങൾക്കും  നവംബർ 1 മുതൽ നിയന്ത്രണമേർപ്പെടുത്തില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിപ്പ്.

അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള ട്രേസബിലിറ്റി ചട്ടം നടപ്പാക്കാനുള്ള തീരുമാനം ഒരു മാസം കൂടി വൈകി ഡിസംബർ ഒന്നു മുതലാണ് നടപ്പിൽ വരുത്തുക.

ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒടിപി ലഭിക്കുന്നത് തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് നടപ്പാക്കുന്നത് ട്രായ് ഒരു മാസത്തേക്ക് നീട്ടിയത്.

vachakam
vachakam
vachakam

ടെലി മാർക്കറ്റിങ് മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ഓഗസ്റ്റിൽ ട്രായ് ഉത്തരവിട്ടത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.

ബാങ്കുകളും ടെലി മാര്‍ക്കറ്റിങ് സ്ഥാപനങ്ങളും സാങ്കേതിക മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ട്രേസബിലിറ്റി ചട്ടം നവംബര്‍ ഒന്നിന് കൊണ്ടുവന്നാൽ വ്യാപകമായി സന്ദേശങ്ങള്‍ തടസപ്പെടുന്ന സ്ഥിതി വരും. ഇത് ഉപഭോക്താക്കള്‍ക്ക് പ്രധാന ഇടപാടുകൾ നടത്തുമ്പോൾ തടസങ്ങൾ സൃഷ്ടിക്കും. ഇത് കണക്കിലെടുത്താണ് ട്രായ് സമയം നീട്ടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam