കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായധനം 30 ദിവസത്തേക്ക് കൂടി നീട്ടി.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് പ്രതിദിനം 300 രൂപ വീതം 30 ദിവസത്തേക്കാണ് നൽകുന്നത്. പുതിയ ഉത്തരവ് പ്രകാരം ഒരു കുടുംബത്തിലെ രണ്ട് പ്രായപൂർത്തിയായ വ്യക്തികൾക്ക് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിൽ നിന്നും സഹായധനം നൽകും.
ദീരഘനാളായി ചികിത്സയിൽ കഴിയുന്ന രോഗികളോ, കിടപ്പുരോഗികളോ ഉള്ള കുടുംബങ്ങളിലെ ഒരാൾക്ക് കൂടി ഈ തുക കൈമാറുമെന്നും ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരായ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്